English| മലയാളം

വിവരണം

വില്ലേജ്                       :     അതിയന്നൂര്‍ , നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ , ചെങ്കല്‍ ,  കൊല്ലയില്‍ , തിരുപുറം
താലൂക്ക്‌                          :     നെയ്യാറ്റിന്‍കര
അസംബ്ലി മണ്ഡലം         :     നെയ്യാറ്റിന്‍കര
പാര്‍ലമെന്റ് മണ്ഡലം       :     തിരുവനന്തപുരം

 

ഭൂപ്രകൃതി
 
ഭൂപ്രകൃതി അനുസരിച്ച് നഗരസഭയെ കുത്തനെയുള്ള ചരിവ്, ചെറിയ ചരിവ്, താഴ്വര, സമതലം, ചരിഞ്ഞ താഴ്വര എന്നിങ്ങനെ തരം തിരിക്കാം. പാരുമണ്ണ്, ചെളിചേര്‍ന്ന മണ്ണ്, ചരല്‍ മണ്ണ്, മണല്‍ മണ്ണ്, കളിമണ്ണ്, ചെമ്മണ്ണ് ഇവയാണ് ഈ പ്രദേശത്തെ പ്രധാന മണ്ണിനങ്ങള്‍ .

 

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
 
മാര്‍ത്താണ്ഡ വര്‍മ്മ നിര്‍മ്മിച്ച അമ്മച്ചി പ്ലാവിന് സമീപമുള്ള ശ്രീകൃഷ്ണ ക്ഷേത്രം, നഗരാതിര്‍ത്തിയിലുള്ള ക്രിസ്തീയ ദേവാലയം എന്നിവ ആരാധനാലയങ്ങളാണ്. ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം നഗരസഭ പ്രദേശമാണ്. ശ്രീനാരായണീയരുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.