English| മലയാളം
neyyattinkara

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിന്‍കര. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കായി ദേശീയപാത 47- കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിന്‍കര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിന്‍കര. മാര്‍ത്താണ്ഡവര്‍മ്മ പല യുദ്ധങ്ങള്‍ക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിന്‍കരയിലാണ്. നെയ്യാറ്റിന്‍കരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടില്‍ വ്യവസായങ്ങള്‍ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിര്‍ത്തി നെയ്യാറ്റിന്‍കര വരെ എത്തിയിരിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മ ഒളിച്ചുതാമസിച്ചിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു സ്ഥലമാണ്. നെയ്യാര്‍ നദിയുടെ തിരത്താണ് നെയ്യാറ്റിന്‍കര.